Karnataka Elections 2023: ബിജെപി 135 സീറ്റ് വരെയെങ്കിലും നേടുമെന്ന് മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 മെയ് 2023 (11:52 IST)
കര്‍ണാടക ജനത ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. 75 മുതല്‍ 80 ശതമാനത്തിലധികം ജനങ്ങള്‍ ബിജെപിയെ പിന്തുണക്കുമെന്നും തങ്ങള്‍ 130 മുതല്‍ 135 സീറ്റുകള്‍ വരെ നേടുമെന്നും യെദ്യൂരപ്പ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.
 
മത്സര രംഗത്ത് ആകെ 2613 സ്ഥാനാര്‍ഥികളാണ് ഉള്ളത്. മേയ് 13ന് ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. കര്‍ണാടകയിലെ പുതിയ വോട്ടര്‍മാര്‍ 9.17 ലക്ഷമാണ്. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article