കര്‍ണാടകയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം 13,90000 ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ചു

ശ്രീനു എസ്
വെള്ളി, 8 ജനുവരി 2021 (13:46 IST)
കര്‍ണാടകയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം 13,90000 ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനുകള്‍ രണ്ടുദിവസത്തിനുള്ളില്‍ എത്തുമെന്നും ഇനിയും പേര്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
കര്‍ണാടകയില്‍ നടക്കുന്ന ഡ്രൈറണിന്റെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റര്‍ ചെയ്ത 6.3 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യം കര്‍ണാടകയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം ഇന്നുമുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. പൂനെയില്‍നിന്ന് വിമാനത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത്. സബ്‌സെന്ററുകളില്‍ എത്തിച്ച ശേഷം 37വിതരണ കേന്ദ്രങ്ങളില്‍ മാറ്റും.

അനുബന്ധ വാര്‍ത്തകള്‍

Next Article