സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും സമിതി രൂപീകരിച്ചു

ശ്രീനു എസ്

വെള്ളി, 8 ജനുവരി 2021 (13:16 IST)
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം, അവര്‍ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണിത്.
 
സമിതിയില്‍ ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആര്‍ലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ജനുവരി 31 ന് മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍