പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല, 26 റൺസ് എടുത്ത് രോഹിത് മടങ്ങി

വെള്ളി, 8 ജനുവരി 2021 (12:46 IST)
സിഡ്‌നി: രോഹിത് ശർമ്മ ടീമിൽ എത്തുന്നു എന്നതായിരുന്നു മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പ്രധാന മാറ്റങ്ങളിൽ ഒന്ന് ബറ്റിങ് തകർച്ച നേരിടുന്ന ഇന്ത്യൻ ടീമിൽ രോഹിത് മുതിർന്ന താരത്തിന്റെ ഉത്തരവദിത്വം ഏറ്റെടുത്ത് നയിയ്ക്കും എന്നായിരുന്നു പ്രതീക്ഷ എന്നാൽ അത് സംഭവിച്ചില്ല. 27 ഓവറിൽ 70 റൺസിലേയ്ക്ക് ഇന്ത്യ എത്തിയപ്പോൾ തന്നെ 26 റൺസ് എടുത്ത് രോഹിത് ശർമ്മ മടങ്ങി.
 
ഹെയ്സൽവുഡാണ് ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ പിരിച്ചത്. 77 പന്തിൽനിന്നും  മൂന്ന് ഫോറും ഒരു സിക്സും പറത്തിയാണ് രോഹിത് 26 റൺസ് സ്വന്തമാക്കിയത്. ഹെയ്‌സല്‍വുഡിന്റെ എറൗണ്ട് ഓഫ് ഡെലിവറിയില്‍ ഡ്രൈവ് കളിക്കാന്‍ ശ്രമിച്ച രോഹിത്തിനെ ഹെയ്സൽവുഡ് കോട്ട് ആന്‍ഡ് ബൗള്‍ഡ് ആക്കുകയായിരുന്നു. രോഹിതിന്റെ വരവും തകർച്ച നേരിടുന്ന ഇന്ത്യൻ ബാറ്റിങ് നിരയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല എന്ന് സാരം. 101 പന്തിൽ 50 റൺസ് എടുത്ത് മികച്ച തുടക്കം നൽകിയ ശേഷമാണ് ഷുഭ്മാൻ ഗിൽ മടങ്ങിയത്. ഗിലും നായകൻ രാഹാനെയും മാത്രമാണ് ഇന്ത്യൻ നിരയിൽ നിലയുറപ്പിച്ച് കളിയ്ക്കുന്നത് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍