കർണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് ആധിപത്യം; പതിനൊന്നിടത്ത് ലീഡ്

തുമ്പി ഏബ്രഹാം
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (10:07 IST)
കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ ബിജെപി 10 സീറ്റിലും കോണ്‍ഗ്രസും ജെഡിഎസും രണ്ടു വീതം സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
 
ആദ്യഘട്ട ട്രെന്‍ഡിങ്ങില്‍ ബിജെപി പുലര്‍ത്തുന്ന ആധിപത്യം പ്രതിപക്ഷത്തിന് ആശങ്ക നല്‍കുന്നതാണ്. ആറ് സീറ്റാണ് ബിജെപിക്കു ഭരണം നിലനിര്‍ത്താന്‍ ഏറ്റവും കുറഞ്ഞതു വേണ്ടത്. ഈ സാഹചര്യത്തിലാണ് 10 സീറ്റിലെങ്കിലും അവര്‍ മുന്നില്‍നില്‍ക്കുന്നത്.
 
യെല്ലാപുര്‍, ചിക്കബല്ലപുര്‍, വിജയനഗര, മഹാലക്ഷ്മി, ഗോകക് തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ശിവാജിനഗര്‍, ഹുനാസുരു മണ്ഡലങ്ങളിലാണ്. ജെഡിഎസാകട്ടെ, കൃഷ്ണരാജപേട്ടില്‍ ലീഡ് ചെയ്യുന്നുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article