17 വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കിതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. വിമതര്‍ പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു എച്ച്‌ഡി കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്. 13 വിമതര്‍ക്കു ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്.
അധികാരത്തില്‍ തുടരണമെങ്കില്‍ ആറു സീറ്റുകളെങ്കിലും യെദിയൂരപ്പയ്ക്ക് വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദിയൂരപ്പയ്ക്ക് അധികാരം നഷ്ടമാകും. തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 കോണ്‍ഗ്രസിന്‍റെയും മൂന്നെണ്ണം ജെഡി-എസിന്‍റെയും സിറ്റിംഗ് സീറ്റുകളാണ്.