അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും അഭിപ്രായവ്യത്യാസത്തിനുമാണ് നേതൃത്വം പരിഹാരം കണ്ടത്. കോന്നിയിൽ മോഹൻ രാജും അരൂരിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും.വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെയും എറണാകുളത്ത് ടി ജെ വിനോദിനെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.