പ്രശസ്ത കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്തു; ഭാര്യയുടെ മാതാവ് മരിച്ചതില്‍ ദുഃഖിതനായിരുന്നുവെന്ന് വിവരം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 ഏപ്രില്‍ 2024 (14:53 IST)
jagadish
പ്രശസ്ത കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്തു. ഞായറാഴ്ച അദ്ദേഹത്തിന്റെ റസിഡന്റിലായിരുന്നു സംഭവം. സംഭവം കണ്ടയുടനെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പെട്ടെന്നു മരണത്തിന് കാരണമെന്താണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രേയസ് വാര്‍ത്താ ഏജന്‍സിയായ പിടി ഐയോട് പറഞ്ഞു. 
 
അതേസമയം കുറച്ചുകാലങ്ങളായി ജഗദീഷ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഈയിടെ ജഗദീഷിന്റെ ഭാര്യമാതാവ് മരിച്ചിരുന്നു. ഇതില്‍ അതീവ ദുഃഖിതനായിരുന്നു ജഗദീഷ്. ഇദ്ദേഹം നേരത്തേയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article