കാബൂളിലെ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഷിയാ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പടിഞ്ഞാറന്‍ കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ഐഎസ് ഭീകര സംഘടന അറിയിച്ചു. തിരക്കേറിയ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.