കാബൂളില്‍ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (17:13 IST)
കാബൂളില്‍ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന്‍. കഴിഞ്ഞ മാസം പതിനേഴിനാണ് കാബൂളില്‍ ഇന്ത്യന്‍ എംബസി പൂട്ടിയത്. ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചാല്‍ എല്ലാ സുരക്ഷയും നല്‍കാമെന്നാണ് താലിബാന്റെ വാഗ്ദാനം. 
 
എന്നാല്‍ താലിബാന്റെ ഉപായത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്ന മലയാളികളടക്കമുള്ളവര്‍ തിരിച്ചുവരാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് കേന്ദ്രം 43 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍