ഇസ്ലാമിനെ ശത്രുവിന്റെ കയ്യിൽ നിന്നും രക്ഷിക്കണം: കശ്‌മീരിനെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ കൂടെ ചേരണമെന്ന് താലിബാനോട് അൽഖ്വയ്‌ദ

ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (08:54 IST)
താലിബാനെ കശ്‌മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാവാൻ ക്ഷണിച്ച് അൽ ഖ്വയ്‌ദ. യുഎസ് പട്ടാളം അഫ്‌ഗാൻ വിട്ട‌തിന് പിന്നാലെ അഫ്‌ഗാൻ സ്വതന്ത്രമാക്കിയെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൽഖ്വയ്‌ദയുടെ പ്രതികരണം.
 
ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്നും കശ്‌മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വയ്‌ദ പറയുന്നു. കശ്‌മീരിന് പുറമെ സൊമാലിയ,യമൻ തുടങ്ങിയ ഇടങ്ങളിലെ പ്രവർത്തനങ്ങളിലും അൽഖ്വയ്‌ദ താലിബാന്റെ സഹായം തേടി. അതേസമയം താലിബാൻ പ്രതിനിധിയുമായി ഇന്ത്യ ഖത്തറിൽ ചർച്ച നടത്തി.
 
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിതലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസുമാണ് ദോഹയിലെ എംബസിയിൽ വെച്ച് കൂടിക്കാഴ്‌ച്ച നടത്തിയത്. താലിബാന്റെ ആവശ്യപ്രകാരമാണ് ചർച്ചനടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അഫ്ഗാൻ ഇന്ത്യാ വിരുദ്ധ ഭീകരപ്രവർത്തനങ്ങളുടെ താവളമാകരുതെന്ന മുന്നറിയിപ്പും ഇന്ത്യ നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍