കാബൂളിൽ താലിബാനും പാകിസ്ഥാനുമെതിരെ കൂറ്റൻ പ്രകടനം, ആൾക്കൂട്ടത്തിന് നേരെ വെടിവെയ്‌പ്

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:15 IST)
കാബൂൾ: താലിബാനും പാകിസ്ഥാനുമെതിരെ അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കൂറ്റൻ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ തെരുവിൽ സംഘടിച്ചു. പ്രതിഷേധകാർക്കെതിരെ താലിബാൻ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
 

Kabul right now! Demonstrators in the centre of the Afghan capital #Afghanistan pic.twitter.com/yTUrEv2QAm

— Yalda Hakim (@BBCYaldaHakim) September 7, 2021
താലിബാൻ, പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. വെടിവെയ്‌പ്പിൽ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍