പാക് സൈന്യത്തിന്റെ സഹായത്തോടെ പാഞ്ച്‌ശീർ പൂർണമായും പിടിച്ചെടുത്തതായി താലിബാൻ

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:05 IST)
അഫ്‌ഗാനിസ്ഥാനിൽ പ്രതിരോധസേനയുടെ നിയന്ത്രണത്തിൽ അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്‌ശീർ പ്രവിശ്യയുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്.
 
പഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂ‌ദ് താലിബാന്റെ അവകാശവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇതുവരെ താലിബാന് മുന്നിൽ അടിയറവ് പറയാത്ത പഞ്ച്ശീർ പ്രവിശ്യ താലിബാൻ പിടിച്ചെടുത്തത് എന്നും റിപ്പോർട്ടുകളുണ്ട്.
 

https://t.co/PBXFVqbyo9 pic.twitter.com/CmTWGZpBMw

— Ahmadullah Muttaqi (@Ahmadmuttaqi01) September 6, 2021
ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാർ രൂപീകരണത്തിന് മുൻപ് പഞ്ച്ശീർ പിടിച്ചടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍