ആത്മഹത്യാ കുറിപ്പ് പ്രഫസർക്ക് ഇ-മെയിൽ അയച്ചു, ജെ എൻ യു വിദ്യാർത്ഥി യൂണിവേർസിറ്റി ലൈബ്രറിയിൽ ജീവനൊടുക്കി

Webdunia
വെള്ളി, 17 മെയ് 2019 (17:55 IST)
ഡൽഹി: ജവഹർലാൽ നെഹ്റു യുണിവേർസിറ്റി വിദ്യാർത്ഥി. യൂണിവേർസിറ്റി ലൈബ്രറിക്കുള്ളിൽ തൂങ്ങി മരിച്ചു. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ആത്മഹത്യ കുറിപ്പ് പ്രഫസർക്ക് ഇ-മെയിൽ അയച്ച ശേഷമാണ് റിഷി തോമസ് എന്ന എം എ രണ്ടാം വർഷ വിദ്യാർത്ഥി യൂണിവേർസിറ്റി ഭാഷ ലൈബ്രറിയിൽ ജീവനൊടുക്കിയൽത്.
 
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപായി ഇംഗ്ലീഷ് പ്രഫസറുടെ ഈ മെയിലിലേക്ക് വിദ്യാർത്ഥി ആത്മഹത്യ കുറിപ്പ് അയക്കുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിയിൽ നിന്നും ആത്മഹത്യ കുറിപ്പ് മെയിലായി ലഭിച്ചുവെന്ന് പ്രഫസർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. 12 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.   
 
യുണിവേർസിറ്റി ഭാഷാ ലൈബ്രറിയിലെ കോമൺ ഹാളിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടൻതന്നെ വിദ്യാർത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article