രാജ്യം മുഴുവൻ മെയ് 23 എന്ന തീയതിയിലേക്കാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ജനാധിപാത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ദിവസം എന്നതിലുപരി. പുതിയ രാഷ്ട്രീയ നീക്കങ്ങൾ മറനീക്കി പുറത്തുവരുന്ന ഒരു ദിവസംകൂടിയായിരിക്കും മെയ് 23. വോട്ടെണ്ണൽ നടക്കുന്ന മെയ് 23ന് വിശാല പ്രതിപക്ഷ ഐഖ്യം ഊട്ടിയുറപ്പിച്ച് വിശാല സഖ്യത്തിന്റെ ബലം വർധിക്കുന്നതിനായി ഡൽഹിയിൽ വിശാല പ്രതിപകഷ യോൽഗം നടക്കും.
ഇതു സംബന്ധിച്ച് യു പി എ അധ്യക്ഷ സോണിയ ഗാന്ധി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചുകഴിഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാക്കുന്നതിനുള്ളിൽ തന്നെ പുതിയ രാഷ്ട്രീയ ബദലിന് രൂപം നൽകുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. നിലവിൽ അധികാരത്തിൽ ഉള്ളതിന്റെ ആനുകൂല്യം എൻ ഡി മുതലെടുക്കും എന്നതിനാൽ തന്നെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ തന്നെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുക്കേണ്ടതുണ്ട്.
ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് വോട്ടെണ്ണൽ ദിവസം തന്നെ വിശാല സഖ്യം കൂടുതൽ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏതെല്ലം കക്ഷികൾ ഈ യോഗത്തിൽ പങ്കെടുക്കും എന്ന കാര്യം ഇപ്പോഴും വ്യക്തമമല്ല. സഖ്യത്തിൽ നേരത്തെ തന്നെ വിള്ളലുകൾ ഉണ്ടായിരുന്നു. എസ് പി, ബി എസ് പി ഉൾപ്പടെയുള്ള പാർട്ടികൾ വിശാല സംഖ്യത്തിൽ ചേരാൻ തയ്യാറാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിൽച്ചത്.
എൻ ഡി എയുടെ ഭാഗമല്ലാത്ത ചെറുതും വലുതുമായ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ കൂടെ നിർത്താൻ യു പി എ അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ട് ഇറങ്ങും എന്നാണ് സൂചന. ഇത് വിശാല സഖ്യത്തിന് സാധ്യത കൂടുതൽ വർധിപ്പിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാകുന്നു. വീട്ടുവീഴ്ചകൾക്ക് തയ്യാറായിക്കൊണ്ടൂതന്നെയാന് കോൺഗ്രസ് ഇക്കുറി പ്രതിപക്ഷ കക്ഷികളെ കൂടെ കൂട്ടുന്നത്.