വെറും 14 മാസങ്ങൾകൊണ്ട് രാജ്യത്ത് ഷവോമി വിറ്റഴിച്ചത് 20 ലക്ഷം സ്മാർട്ട് ടീവികൾ !

വെള്ളി, 17 മെയ് 2019 (14:14 IST)
ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വിപണിയിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചതിന് പിന്നാലെയാണ് സ്മാർട്ട് ടിവി രംഗത്തേക്കുകൂടി ഷവോമി കാലെടുത്തുവക്കുന്നത്. കഴിഞ്ഞ വർഷം ഷവോമി എൽ ഇ ഡി സ്മർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചതോടെ ഇന്ത്യയിൽർ ടെലിവിഷൻ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമായി.
 
കഴിഞ്ഞ 14 മാസത്തിനുള്ളിൽ 20 ലക്ഷം സ്മാർട്ട് ടി വികളാണ് ഷവോമി രാജ്യത്ത് വിറ്റഴിച്ചത്. ഷവോമി തന്നെയാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. കുറഞ്ഞ വിലയിൽ മികച്ച സൗകര്യങ്ങൾ ഉൾക്കോള്ളുന്ന സ്മാർട്ട് ടിവികൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു എന്നതാണ് രാജ്യത്ത് എം ഐ ടെലിവിഷനുകൾ വലിയ വിജയകരമാകാൻ കാരണം. ഓൻലൈൻ വ്യാപാര സൈറ്റുകൾ വഴിയും എം ഐ ഡോട്‌കോം വഴിയും മികച്ച ഓഫറുകൾ നൽകിയതും എം ഐ സ്മാർട്ട് ടിവികളുടെ വിൽപ്പന വർധിക്കാൻ കാരണമായി.  
 
ഇന്ത്യയിൽ മികച്ച സ്മാർട്ട് ടിവി ബ്രാൻഡ് ഷവോമിയാണ് എന്നാണ് ഐ ഡി സി സ്മാർട്ട് ഹോം ഡിവൈസ് ട്രാക്കർ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. എട്ട് സ്മാർട്ട് ടിവി മോഡലുകളെയാണ് ഷവോമി ഇന്ത്യയിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. 12,499 രൂപക്ക് വിൽക്കുന്ന എം ഐ 4A 32 ഇഞ്ച് എൽ ഇ ഡി സ്മാർട്ട് ടിവിയാണ് എറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്ന എം ഐ സ്മാർട്ട് ടി വി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍