ടെസ്റ്റ് ഡ്രൈവിനിടെ കോടികൾ വിലതിക്കുന്ന ഫെരാരിയുടെ ഹിസ്റ്റോറിക് മോഡലുമായി സിനിമാസ്റ്റൈലിൽ കടന്ന് മധ്യവയസ്കൻ, പിന്നീട് സാംഭവിച്ചത് ഇങ്ങനെ !

ബുധന്‍, 15 മെയ് 2019 (18:00 IST)
കാറ് ടെറ്റ് ഡ്രൈവിനെടുത്ത് മുങ്ങുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ ഒരു വിരുതൻ കടന്നുകളഞ്ഞത് 1985 ഫെരാരി 288 ജി ടി ഒ എന്ന അപൂർവ കാറുമയിട്ടാണ്. 2.2 മില്യൺ ഡോളർ വിലമതിക്കുന്ന കാറുമായാണ് കക്ഷി സിനിമാസ്റ്റൈലിൽ മുങ്ങിയത്. ലോകത്ത് ആകെ 272 ഫെറാറി 288 ജി ടി ഒ മാത്രമേ നിർമ്മിച്ചിട്ടുള്ളു എന്നതാണ് വിലയേക്കാളുപരി ഈ കാറിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. 
 
ജർമനിയിലെ ദസൽദോർഫ് നഗരത്തിലാണ് സംഭവം ഉണ്ടാകുന്നത്. വാഹനം വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രതി ഡീലർഷിപ്പിലേക്ക് വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. എന്ന് ദസൽദാർഫ് പൊലീസ് വ്യക്തമാക്കുന്നു. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ഇയൾ ആഗ്രഹം പ്രകടിച്ചിച്ചു. ഡീലർഷിപ്പിലെ ഒരൾ കൂടി ടെസ്റ്റ് ഡ്രൈവിന് കൂടെയുണ്ടായിരുന്നു.
 
എന്നാൽ ഇയാൾ വാഹനത്തിൽനിന്നും പുറത്തിറങ്ങിയ തക്കംനോക്കി പ്രതി അതിവേഗത്തിൽ കാറുമായി കടക്കുകയായിരുന്നു. ഉടൻ തന്നെ ഡീലർഷിപ്പ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ ഗ്രെവെൻബ്രോയിച്ച് നഗരത്തിലെ ഒരു ഗ്യാരേജിൽനിന്നും വാഹ്ൻ കണ്ടെത്തുകയായിരുന്നു.
 
ചുവന്ന നിറത്തിലുള്ള ഫെറാറി 288 ജി ടി ഒ നഗരത്തിലൂടെ കുതിച്ചുപായുന്നത് നിരവധി പേരുടെ ശ്രധയിൽപ്പെട്ടതോടെയാണ് വാഹനം വളരെ വേഗത്തിൽ കണ്ടെത്താൻ സാധിച്ചത് എന്ന് പൊലീസ് പറഞ്ഞു. കാറുമായി കടന്നയാളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍