ഇന്റര്‍നെറ്റ് സൌജന്യമായി നല്കണമെന്ന് ട്രായ് തലവന്‍ ആര്‍ എസ് ശര്‍മ്മ. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ പോലെ സൌജന്യമാക്കുകയോ ഡിസ്കൌണ്ട് നല്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്‍റർനെറ്റ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി അത് സൗജന്യമാക്കുകയോ ഡിസ്കൗണ്ട് നൽകുകയോ ചെയ്യണം. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഇന്ർനെറ്റ് സൗജന്യമാക്കുകയെന്ന വ്യാജേന നെറ്റ് ന്യൂട്രാലിറ്റി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റിയുടെ കാര്യത്തില്‍ ട്രായ് പുനരാലോചന നടത്തുന്നതായ സൂചനകളുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്തനിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന ഉത്തരവ് ട്രായ് പുറപ്പെടുവിച്ചത്.