ഇനി ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പൂജാരിമാര്‍ ആകാം, താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും; നിര്‍ണായക പ്രഖ്യാപനം

Webdunia
ശനി, 12 ജൂണ്‍ 2021 (20:30 IST)
ഇനി സ്ത്രീകള്‍ക്കും ക്ഷേത്ര പൂജാരിമാര്‍ ആകാം. നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍. സ്ത്രീകളെ പൂജാരിമാര്‍ ആയി നിയമിക്കാമെന്ന് എം.കെ.സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് പരിശീലനം നല്‍കും. ഒഴിവുകള്‍ വരുന്ന മുറയ്ക്ക് പൂജാരിമാരായി സ്ത്രീകളെ നിയമിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 
 
'എല്ലാ ഹിന്ദുക്കള്‍ക്കും പൂജാരിമാര്‍ ആകാന്‍ സാധിക്കും, താല്‍പര്യമുള്ള സ്ത്രീകള്‍ക്കും ആകാം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അന്തിമാനുമതിക്ക് ശേഷം ഞങ്ങള്‍ അവര്‍ക്ക് പരിശീലന കോഴ്സുകള്‍ നല്‍കും. ക്ഷേത്രങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ അവരെ നിയമിക്കും,' മന്ത്രി പി.കെ.ശേഖര്‍ ബാബു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article