ഉക്രൈനില്‍ നിന്ന് 243 ഇന്ത്യക്കാര്‍കൂടി രാജ്യത്ത് തിരിച്ചെത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഫെബ്രുവരി 2022 (08:36 IST)
ഉക്രൈനില്‍ നിന്ന് 243 ഇന്ത്യക്കാര്‍കൂടി രാജ്യത്ത് തിരിച്ചെത്തി. ഉക്രൈന്‍ റഷ്യ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ എത്രയും വേഗം ഉക്രൈന്‍ വിടണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടുകൂടിയാണ് ടാറ്റാ എയര്‍ലൈന്‍ വഴി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 243പേരും എത്തിയത്. 
 
എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ ക്വീവില്‍ നിന്ന് വൈകുന്നേരം 5.40തോടെയാണ് യാത്രതിരിച്ചത്. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യയും വിദേശകാര്യമന്ത്രാലയവും അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article