ഇറാനിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു; രക്ഷകരായി ഇന്ത്യന്‍ നാവിക സേന

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ജനുവരി 2024 (08:56 IST)
ഇറാനിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു. പിന്നാലെ രക്ഷകരായി ഇന്ത്യന്‍ നാവിക സേന. അറബിക്കടലിലാണ് ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കൊച്ചി തീരത്തിന് 700 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. ഇറാന്റെ സഹായ അഭ്യര്‍ത്ഥന ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. ഐഎന്‍എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടര്‍ കപ്പലിന് സമീപമെത്തി വിട്ടുപോകാന്‍ കടല്‍ക്കൊളളക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 
 
എന്നാല്‍ കൊള്ളക്കാര്‍ വഴങ്ങിയില്ല. കപ്പല്‍ വളഞ്ഞ ഇന്ത്യന്‍ നാവികസേന കൊള്ളക്കാരെ നിരായുധീകരിച്ച ശേഷം കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു.കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെയും രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ നാവികസേന ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article