ഏഷ്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. ലേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിഡ്‌നി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് 26 രാജ്യങ്ങളെയാണ് പരിഗണിച്ചത്. ഇന്ത്യ പിന്നിലാക്കിയത് റഷ്യയേയും ഓസ്‌ട്രേലിയേയുമാണ്.
അതേസമയം റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. രണ്ടാം സ്ഥാനം ചൈനയ്ക്കും മൂന്നാം സ്ഥാനം ജപ്പാനുമാണ് ഉള്ളത്. സാമ്പത്തിക, സൈനികം, സാംസ്‌കാരികം എന്നീ ഘടങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചിലകാര്യങ്ങളില്‍ ചൈനയുടെ സ്വാധീനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യ അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാന് 15മതുമാണ് ഉള്ളത്.