പിജി ഡോക്ടര്‍മാരുടെ സമരം നാലാംദിവസത്തിലേക്ക്; ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:54 IST)
പിജി ഡോക്ടര്‍മാരുടെ സമരം നാലാംദിവസത്തിലേക്ക് കടക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സമരത്തിന് പിന്തുണ നല്‍കി ഹൗസ് സര്‍ജന്മാരും ഇന്ന് 24 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും. ഇതേടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രശ്‌നത്തിലാകും. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതേസമയം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും പിജി പ്രവേശന വിഷയം സുപ്രീംകോടതി പരിഗണനയിലാണെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article