ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

അഭിറാം മനോഹർ
വ്യാഴം, 1 ഓഗസ്റ്റ് 2024 (17:27 IST)
ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ നിലവിലാകുമെന്നും ഇത് മഴയെ സ്വാധീനിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
 
ഓഗസ്റ്റ്,സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ 422.8 മില്ലീമീറ്ററിന്റെ 106 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിഭാഗം കണക്കാക്കുന്നു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയുടെ ചില ഭാഗങ്ങളില്‍ മഴയുടെ കുറവുണ്ടാകുമെന്നും ഐഎംഡി മേധാവി പ്രതീക്ഷിക്കുന്നു. ജൂലൈയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ശരാശരി മഴയേക്കാള്‍ 9 ശതമാനം അധികമാണ് രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article