കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 3.79 ലക്ഷത്തിലധികം പേര്‍ക്ക്; മരണം 3,645

ശ്രീനു എസ്
വ്യാഴം, 29 ഏപ്രില്‍ 2021 (09:47 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 3,79,257 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടത് 3,645 പേര്‍ക്കാണ്. 2,69,507 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,76,524 ആയിട്ടുണ്ട്.
 
രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 2,04,832 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,84,814 ആണ്. 15കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article