നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു

ശ്രീനു എസ്

വ്യാഴം, 29 ഏപ്രില്‍ 2021 (08:02 IST)
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 56 വയസായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാവിലെ അഞ്ചുമണിയോടെയായിരുന്നു മരണം.
 
മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം മൂന്നുമണിക്കായിരിക്കും സംസ്‌ക്കാരം. മലപ്പുറം ഡിസിസി പ്രസിഡന്റ്, കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിരവധി പദവികള്‍ നിര്‍വഹിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍