കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,870 പേര്‍ക്ക്; മരണം 378

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (09:56 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,870 പേര്‍ക്ക്. കൂടാതെ 28,178 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 378 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,37,16,451 ആയി ഉയര്‍ന്നു. 
 
നിലവില്‍ 2,82,520 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ രോഗം ബാധിച്ച് 4,47,751 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 87,66,63,490 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article