രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,166 പേര്‍ക്ക്; മരണം 302

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഫെബ്രുവരി 2022 (10:58 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,166 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 26,988 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗംമൂലം പുതിയതായി 302 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 1,34,235 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 1.28 ശതമാനമാണ്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 5,13,226 പേരാണ്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍  1,76,86,89,266 ആയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article