രക്ഷാദൗത്യവുമായി ഇന്ത്യ: തയ്യാറെടുത്തിരികാൻ യുക്രെയിനിലെ ഇന്ത്യക്കാർക്ക് നിർദേശം

വ്യാഴം, 24 ഫെബ്രുവരി 2022 (15:54 IST)
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതായി ഇന്ത്യ. വ്യോമ മാർഗമല്ലാതെ പൗരന്മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യൻ ശ്രമം.അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ യുക്രെയ്‌നിലുള്ള പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി.
 
പാസ്‌പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ സംബന്ധിച്ച തീരുമാനമായാല്‍ അറിയിപ്പ് നല്‍കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം യുക്രെയ്‌നിലെ പൗരന്മാരെ അറിയിച്ചിട്ടുണ്ട്.പൗരന്‍മാരുടെ സുരക്ഷയാണ് പ്രധാനം. റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യന്‍ എംബസിയേലിക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
 
അതേസമയം ഒരു കാരണവശാലും യുക്രൈനിന്റെ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍