ഇന്ത്യ നിഷ്‌പക്ഷ നിലപാട് തുടരും, പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭ്യർത്ഥന

വ്യാഴം, 24 ഫെബ്രുവരി 2022 (14:03 IST)
ലോകത്തെ ആശങ്കയുലാഴ്‌ത്തി റഷ്യ യുക്രെയ്‌നിൽ അധിനിവേശം ആരംഭിച്ച സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. വിഷയത്തിൽ നിഷ്‌പക്ഷ നിലപാട് തുടരുമെന്നാണ്  വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്. 
 
നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻ സിങ് വ്യക്തമാക്കി. നേരത്തെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും നിഷ്‌പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
 
അതേസമയം യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കമാണ് രാജ്യത്തിന് വലിയ ആശങ്ക സൃഷ്ടിക്കുന്നത്. റഷ്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉക്രെയ്‌ൻ തങ്ങളുടെ വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍