ലോക വ്യാപാര സംഘട സമ്മതിച്ചാല്‍ മറ്റുരാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കാന്‍ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഏപ്രില്‍ 2022 (17:55 IST)
ലോക വ്യാപര സംഘട സമ്മതിച്ചാല്‍ മറ്റുരാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കാന്‍ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി സംസാരിക്കാവെയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗത്തും ഭക്ഷ്യ ക്ഷാമം ഉണ്ട്. ലോകത്തിന്റെ ഭക്ഷ്യ സംഭരണ ശേഷി പൂര്‍ണമായും തീര്‍ന്നിരിക്കുന്നു. ലോക വ്യാപാര സംഘടന സമ്മതിച്ചാല്‍ അടുത്ത ദിവസം തന്നെ ഇന്ത്യ ഭക്ഷ്യ വസ്തുക്കള്‍ കയറ്റി അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article