അതി‌തീവ്ര വ്യാപനം: രാജ്യത്ത് ആദ്യമായി മൂന്നരലക്ഷം കടന്ന് പ്രതിദിന രോഗികൾ, 2812 മരണം

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (10:12 IST)
രാജ്യത്ത് ഇന്നലെ 3,52,991 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2812 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,19,272 പേരാണ് രോഗമുക്തി നേടിയത്.
 
രാജ്യത്ത് ഇതാദ്യമായാണ് മൂന്നര ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,13,163 ആയി. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article