രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 56,211 പേര്‍ക്ക്; മരണം 271

ശ്രീനു എസ്
ചൊവ്വ, 30 മാര്‍ച്ച് 2021 (10:30 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 56,211 പേര്‍ക്ക്. കൂടാതെ രോഗംമൂലം 271 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 37,028 പേരാണ് രോഗമുക്തി നേടിയത്. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,20,95,855 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,62,114 ആണ്. നിലവില്‍ 5,40,720 പേര്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article