രാഷ്ട്രപതിക്ക് ഇന്ന് ശസ്ത്രക്രിയ

ശ്രീനു എസ്
ചൊവ്വ, 30 മാര്‍ച്ച് 2021 (09:34 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ. വെള്ളിയാഴ്ചയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
പിന്നീട് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയായിരുന്നു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഉടന്‍തന്നെ ആശുപത്രി വിടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article