കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍, ക്ഷമാപണം നടത്തണമെന്നും ആവശ്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 മെയ് 2024 (16:10 IST)
കൊവാക്‌സിന്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍. ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനവുമായി സഹകരിച്ചിട്ടില്ലെന്നും ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിട്ടുള്ളതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ രാജീവ് ബഹല്‍ പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കമ്പനി സമ്മതിക്കുകയും വാക്‌സിന്‍ പിന്‍വലിക്കുകയും ചെയ്തതിനുപിന്നാലെയാണ് കൊവാക്‌സിനെ കുറിച്ചുള്ള പഠനവും വന്നത്. 
 
സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് ജേര്‍ണലിന് ഐസിഎംആര്‍ കത്തയച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ചര്‍മരോഗങ്ങള്‍, നാഡികളെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് പാര്‍ശ്വഫലങ്ങളായി റിപ്പോര്‍ട്ട് ചെയ്തെന്നാണ് പഠനത്തിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article