വേദനസംഹാരിയായ മെഫ്താലിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 ഡിസം‌ബര്‍ 2023 (09:11 IST)
വേദനസംഹാരിയായ മെഫ്താലിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മിഷന്‍. കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന വേദനാസംഹാരിയാണിത്. ഈ മരുന്ന് ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 
 
തലവേദന, സന്ധി വേദന, ആര്‍ത്തവ വേദന തുടങ്ങിയവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് ഇത്. കുട്ടികളിലെ കടുത്ത പനി കുറയ്ക്കാനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ ഇതുപയോഗിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍