എപ്പോഴും വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഉണക്കമുന്തിരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഉണക്കമുന്തിരിയിലെ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്കമുന്തിരി സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന അയണും വൈറ്റമിന്‍ സിയും ധാതുക്കളുടെ ആഗിരണം വേഗത്തിലാക്കുന്നു. അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കുന്നു
ഉണക്കമുന്തിരിയില്‍ പൊട്ടാസ്യം കാണപ്പെടുന്നു. രക്തത്തിലെ സോഡിയത്തെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. അതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. അയണ്‍ ഉള്ളതിനാല്‍ തന്നെ വിളര്‍ച്ചയ്ക്ക് ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. കാല്‍സ്യം പല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉണക്കമുന്തിരിക്ക് സാധിക്കും. ഇത് കൂടാതെ ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കുറയ്ക്കുന്നതിനും ഉണക്കമുന്തിരി സഹായിക്കുന്നു.