ദിവസവും നാലുമണിക്കൂറുള്ള സ്മാര്‍ട് ഫോണ്‍ ഉപയോഗം മാനസികാരോഗ്യത്തെ തകര്‍ക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഡിസം‌ബര്‍ 2023 (18:40 IST)
ദിവസവും നാലുമണിക്കൂറുള്ള സ്മാര്‍ട് ഫോണ്‍ ഉപയോഗം മാനസികാരോഗ്യത്തെ തകര്‍ക്കുമെന്ന് പഠനം. കൊറിയയിലെ ഹയാങ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. 10നും 19നും ഇടയില്‍പ്രായമുള്ള 50000ത്തോളം കൗമാരക്കാരിലാണ് പഠനം നടത്തിയത്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ശാരീരിക-മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നതിനെ കുറിച്ചായിരുന്നു പഠനം ലക്ഷ്യം വച്ചത്. 
 
ഫോണ്‍ ഉപയോഗം മൂലം പ്രധാനമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉറക്കക്കുറവാണ്. തലച്ചോറിന് ലഭിക്കുന്ന ലൈറ്റ് സിഗ്നലാണ് ഇതിന് കാരണം. കൂടാതെ സൈക്യാട്രിക് രോഗങ്ഹളായ ഉത്കണ്ഠാ രോഗം, വിഷാദം, സ്‌കീസോഫേനിയ, എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍