ഇന്ത്യൻ നിർമിത വാക്‌സിൻ ഒന്നരമാസത്തിനകം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഐ‌സിഎംആർ

Webdunia
വെള്ളി, 3 ജൂലൈ 2020 (12:48 IST)
കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ നിർമിത വാക്‌സിനായ കൊവാക്‌സിന്റെ നിർമാണം വേഗത്തിലാക്കണമെന്ന് ഐസിഎംആർ. ഓഗസ്റ്റ് -15ഓടെ വാക്‌സിൻ ലഭ്യമാക്കണമെന്നാണ് ഐസിഎംആർ വാക്‌സിൻ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള ഭാരത് ബയോടെക്കിനും മറ്റു സ്ഥാപനങ്ങൾക്കും ഐസിഎംആറിന്റെ നിർദേശം.
 
ഗവേഷണത്തിനും പഠനങ്ങൾക്കുമൊടുവിൽ തയ്യാറാക്കിയ കൊവാക്സ് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ ഇപ്പോൾ ക്ലിനിക്കൽ ട്രയലിലാണ്.മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരക്കണമെന്നാണ് ഐസിഎംആർ തലവൻ ഭാരത് ഭാർഗവ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article