ഒറ്റദിവസം 20,903 പേർക്ക് രോഗബാധ, 379 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,22,544

വെള്ളി, 3 ജൂലൈ 2020 (10:43 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കുറിനിടെ രാജ്യത്ത് 20,903 പേർക്ക് രോഗബാധ. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,22,544 ആയി. 379 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 18,000 കടന്നു. 18,213 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരണപ്പെട്ടത്. 
 
2,27,439 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 3,79,892 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,86,625 ആയി. 8,178 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്. 98,392 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,321 പേർ മരണപ്പെടുകയും ചെയ്തു. 92,175 പേർക്ക് രോഗബാധ സ്ഥിരീകരിച്ച ഡൽഹിയിൽ 2,864 പേർക്കാണ് മരണപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍