സ്വകാര്യ കമ്പനികൾക്ക് നൽകുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിലൂടെ

വെള്ളി, 3 ജൂലൈ 2020 (09:21 IST)
ഡൽഹി: സ്വകാര്യ കമ്പനികൾക്ക് കൈമാറുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിലൂടെയുള്ള സർവീസുകൾ. ചെന്നൈ-മംഗളുരു വീക്‌ലി ട്രെയിൻ, എറണാകുളം-കന്യാകുമാരി ഡെയ്‌ലി, ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന കൊച്ചുവേളി ഗുവാഹട്ടി, എന്നിവയാണ് കേരളത്തിലൂടെ ഓടാൻ തയ്യാറെടുക്കുന്ന സ്വകര്യ ട്രെയിനുകൾ, ചെന്നൈ ക്ലസ്റ്ററിന് കീഴിലായിരിയ്ക്കും ഈ ട്രെയിനുകൾ സർവീസ് നടത്തുക.   
 
ചെന്നൈയിൽനിന്നും ചൊവ്വാഴ്ച രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ പെറ്റേന്ന് രാവിലെ 11ന് മംഗളുരുവിൽ എത്തും. പിന്നിട് ബംഗളുരുവിൽനിന്നും ബുധനാഴ്ച വൈകിട്ട് 5.50ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 8.30ന് ചെന്നൈയിൽ തിരികെയെത്തും. എറണാകുളത്തുനിന്നും ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടുന്ന വണ്ടി രാത്രി എട്ടരയ്ക്ക് കന്യാകുമാരിയിലെത്തും. പിറ്റേന്ന് രാവിലെ ആറിന് കന്യാകുമാരിയിൽനിന്നും പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 12 മണിയ്ക്ക് എറണാകുളത്ത് തിരികെയെത്തും. കൊച്ചുവേളി-ഗുവാഹാട്ടി വണ്ടി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍