24 മണിക്കൂറിനിടെ രണ്ടുലക്ഷം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് വ്യാപിയ്ക്കുന്നത് അതിദ്രുതം

വെള്ളി, 3 ജൂലൈ 2020 (08:40 IST)
ലോകത്ത് കൊവിഡ് വ്യപനത്തിന്റെ വേഗത വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണികൂറിനിടെ രണ്ടുലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 2,08,864 പേർക്കാണ് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസം രണ്ടുലക്ഷത്തിന് മുകളിൽ അളുകൾക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ദിവസം മാത്രം 5,155 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമാവുകയും ചെയ്തു. 10,982,236 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 5,23,947 ആയി. 
 
ബ്രസീലിൽ സ്ഥിതി ഗുരുതരമായി തുടരുകയണ്. 47,000 ത്തിലധികം ആളുകൾക്കാണ് കഴിഞ്ഞദിവസം മാത്രം ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത് 1,200 പേർ ഇന്നലെ മാരണപ്പെട്ടു. 14,96,858 പേർക്ക് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61,884 പേർ മരണപ്പെടുകയും ചെയ്തു. 53,000 ലധികം ആളുകൾക്കാണ് കഴിഞ്ഞ ദിവസം ആമേരിക്കയിൽ രോഗബാധ സ്ഥിരീകരച്ചത്. 27,35,554 പേർക്ക് രോഗ സ്ഥിരീകരിച്ചപ്പോൾ 1,28,684 പേർ അമേരിക്കയിൽ മരണപ്പെട്ടു മെക്സികോയിലും, റഷ്യയിലും സ്ഥിതി ഗുരുതാരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍