അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് : പെൺകുട്ടികൾക്ക് കത്തുമായി വിജയ്, പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശം

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (14:55 IST)
അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ കത്തെഴുതി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ തമിഴ് നടന്‍ വിജയ്. തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക് എന്ന് തുടങ്ങികൊണ്ടുള്ള കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം ഒരു സഹോദരനെപോലെ താന്‍ ഉണ്ടാകുമെന്നും സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തന്റെ കത്തില്‍ വിജയ് പറയുന്നു.
 
കത്തില്‍ തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചും പ്രസ്താവനകളുണ്ട്. നിങ്ങളുടെ സുരക്ഷ ആരില്‍ നിന്നാണ് ആവശ്യപ്പെടേണ്ടത്. നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ല. എന്നും കത്തില്‍ വിജയ് പറയുന്നു. ക്രിസ്മസ് തലേന്നാണ് അണ്ണാ യൂണിവേഴ്‌സിറ്റിറ്റിലെ വിദ്യാര്‍ഥിനിയായ 19കാരിക്ക് നേരെ ലൈംഗികാതിക്രമം സംഭവിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഡിഎംകെ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിഎംകെ സര്‍ക്കാരിനെ കൂടെ വിമര്‍ശിച്ചുകൊണ്ടുള്ള വിജയുടെ കത്ത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article