'മൗനം, ക്ഷമ'; കീർത്തിയുമില്ല, വിജയുമില്ല; തനിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് തൃഷ കൃഷ്ണൻ

നിഹാരിക കെ.എസ്

ഞായര്‍, 22 ഡിസം‌ബര്‍ 2024 (10:30 IST)
കീർത്തി സുരേഷിന്റെ വിവാഹത്തോടെ വിവാദത്തിലായ ആളാണ് തൃഷ കൃഷ്ണൻ. വിജയ്‌ക്കൊപ്പമാണ് തൃഷ കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതെന്ന പ്രചാരണത്തിന് പിന്നാലെ നടിക്ക് നേരെ വൻ സൈബർ ആക്രമണമായിരുന്നു നടന്നത്. കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ തൃഷ പങ്കുവെച്ച ചിത്രങ്ങളിൽ ആരുമില്ല. 
 
സിംഗിള്‍ ഫോട്ടോകളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. റിതിക ആര്യ ജെയിന്‍ ഡിസൈന്‍ ചെയ്ത വേഷത്തില്‍ അതി സുന്ദരിയായ തൃഷയെ ചിത്രങ്ങളില്‍ കാണാം. ചിത്രങ്ങളെക്കാള്‍ അതിന് തൃഷ നല്‍കിയ ക്യാപ്ഷനാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. 'മൗനം, ക്ഷമ, വിശ്വാസം' എന്നാണ് ചിത്രങ്ങള്‍ക്ക് തൃഷ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 
 
വിവാദങ്ങളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല, മൗനം പാലിക്കുകയാണെങ്കിലും, ഇതുപോലെ പരോക്ഷമായി സോഷ്യല്‍ മീഡിയ സ്‌റ്റോറിയിലൂടെ നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. കല്യാണത്തിന് ശേഷം സദ്യയെ കുറിച്ചും, കീര്‍ത്തിയുടെ ഇമോഷണല്‍ വെഡ്ഡിങിനെ കുറിച്ചുമൊക്കെ തൃഷ സംസാരിച്ചിട്ടുള്ളതാണ്. ഒരുമിച്ച് അഭിനയിച്ചിട്ടില്ല എങ്കിലും കീര്‍ത്തിയും തൃഷയും നല്ല സുഹൃത്തുക്കളാണ്. ആ സൗഹൃദം വിജയ് യിലൂടെ വന്നതാണെന്ന ഗോസിപ്പും പ്രചരിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍