റിയോ ഒളിംപിക്സ്: പരിശീലകനെ ഉൾപ്പെടുത്തണം, ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് രഞ്ജിത് മഹേശ്വരി

Webdunia
ചൊവ്വ, 19 ജൂലൈ 2016 (10:11 IST)
റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ തന്റെ പരിശീലകന്‍ നിഷാദ് കുമാറിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഒളിംപിക്‌സില്‍ മത്സരിക്കാനില്ലെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. മത്സരവേളയിൽ പരിശീലകന്റെ സാന്നിധ്യം ആവശ്യമാണെന്നും രഞ്ജിത്ത് മഹേശ്വരി പറഞ്ഞു. 
 
പരിശീലകനെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനത്തിൽ മാറ്റം വരുത്തിയില്ലെങ്കില്‍ തന്റെ തീരുമാനത്തിനും മാറ്റമില്ലെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു. കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകള്‍ക്ക് പരിശീലകനില്ലാതെ പോയപ്പോള്‍ തന്റെ പ്രകടനം മോശമായിരുന്നു. ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായാണ് രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article