കര്‍ണാടക കല്‍ബുര്‍ഗി നഴ്സിങ് കോളജില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത് സംഭവത്തില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞദിവസം ഹൈക്കോടതി കല്‍ബുര്‍ഗി ബെഞ്ചില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഒന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായ അശ്വതിയെ റാഗിങ്ങിനിരയാക്കിയ കേസിലാണ് അറസ്റ്റിലായ രണ്ടു വിദ്യാര്‍ഥിനികളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വിദ്യാര്‍ഥിനികള്‍ കല്‍ബുര്‍ഗി സെന്‍ട്രല്‍ ജയിലിലാണ്.