എനിക്ക് കൊറോണയെ പേടിയില്ല, പക്ഷെ ഈ സീലിങ് ഫാനിനെ പേടിക്കുന്നു; വൈറലായി രോഗിയുടെ ഉത്കണ്ഠ

ശ്രീനു എസ്
വ്യാഴം, 29 ഏപ്രില്‍ 2021 (11:09 IST)
തനിക്ക് കൊറോണയെ പേടിയില്ലെന്നും പക്ഷെ വാര്‍ഡില്‍ തൂക്കിയിട്ടിരിക്കുന്ന ഈ സീലിങ് ഫാനിനെ പേടിക്കുന്നു വെന്നും രോഗി. മധ്യപ്രദേശിലെ ഛിന്‍വാരയിലെ ആശുപത്രി വാര്‍ഡിലാണ് സംഭവം. വാര്‍ഡില്‍ തനിക്ക് മുകളില്‍ തുക്കിയിട്ടിരിക്കുന്ന സീലിങ് ഫാന്‍ മാറ്റണമെന്നാണ് രോഗിയായ യുവാവിന്റെ അഭ്യര്‍ത്ഥന. ഇത് അഭ്യര്‍ത്ഥിക്കുന്ന രണ്ടുമിനിറ്റ് 17 സെക്കന്റുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
 
ഫാന്‍ കറങ്ങുമ്പോള്‍ രണ്ടറ്റത്തുമായി ആടുന്നുവെന്നും ഇത് എപ്പോള്‍ വേണമെങ്കിലും തലയിലൂടെ വീഴാമെന്നും കൊറോണയേക്കാള്‍ പേടിയാണ് ഫാനിനെയെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഫാന്‍ തലയിലൂടെ വീഴുമോയെന്നോര്‍ത്ത് തനിക്കിപ്പോള്‍ ഉറങ്ങാനും സാധിക്കുന്നില്ലെന്നും രോഗി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article