ഒരു വര്‍ഷത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രം തിയേറ്ററില്‍, ആദ്യം തന്നെ സിനിമ കണ്ട് 'മോഹന്‍കുമാര്‍ ഫാന്‍സ്' ടീം

കെ ആര്‍ അനൂപ്

വെള്ളി, 19 മാര്‍ച്ച് 2021 (17:49 IST)
ഏകദേശം ഒരു വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. സിനിമ ആദ്യം തന്നെ പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് കണ്ടിരിക്കുകയാണ് മോഹന്‍കുമാര്‍ ഫാന്‍സ് ടീം.
 
'തിയേറ്ററിലെ മുഴുവന്‍ പ്രേക്ഷകര്‍ക്കൊപ്പം ഞങ്ങള്‍ക്കും നല്ല ചിരി ലഭിച്ചു.ഈ നല്ല സിനിമയ്ക്കുള്ള അതിശയകരമായ പ്രതികരണത്തിന് എല്ലാവര്‍ക്കും നന്ദി, ഒപ്പം സന്തോഷവും ചിരിയും കൂടുതല്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 
 
സിദ്ദീഖ്, ശ്രീനിവാസന്‍, മുകേഷ്. കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരെ കൂടാതെ ആസിഫ് അലി അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തും.പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക. ചിത്രത്തില്‍ ഏഴു ഗാനങ്ങളുണ്ട്. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍