'നല്ലവനായ ഉണ്ണി ഇനി സല്‍സ്വഭാവി സജിമോന്‍', രമേഷ് പിഷാരടിയെ പരിചയപ്പെടുത്തി 'മോഹന്‍കുമാര്‍ ഫാന്‍സ്' മൂന്നാം ടീസര്‍

കെ ആര്‍ അനൂപ്

വ്യാഴം, 18 മാര്‍ച്ച് 2021 (10:54 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും. ഹസ്വ ടീസറുകളിലൂടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. അക്കൂട്ടത്തില്‍ രമേശ് പിഷാരടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്' മൂന്നാം ടീസര്‍.
 
സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയതോടെ റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മോഹന്‍കുമാര്‍ ഫാന്‍സും ഉണ്ടായിരുന്നു.സിദ്ദീഖ്, ശ്രീനിവാസന്‍, മുകേഷ്. കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരെ കൂടാതെ ആസിഫ് അലി അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തും.പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക. ചിത്രത്തില്‍ ഏഴു ഗാനങ്ങളുണ്ട്. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍