'ദി പ്രീസ്റ്റ്' ആദ്യംതന്നെ തീയേറ്ററില്‍ കണ്ട് നിഖില വിമലും രമേശ് പിഷാരടിയും, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 11 മാര്‍ച്ച് 2021 (17:40 IST)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലെത്തി. ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രം ആദ്യം തന്നെ തിയേറ്ററില്‍ ചെന്ന് കണ്ടിരിക്കുകയാണ് നടി നിഖില വിമലും രമേശ് പിഷാരടിയും. കൊച്ചിയിലെ കവിത തിയേറ്ററില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കവിത തിയേറ്ററില്‍ ചിത്രം ഹൗസ് ഫുള്ളായിട്ടാണ് കളിക്കുന്നതെന്നും പ്രീസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍